പത്തനംതിട്ട: കുമ്പനാട് മാര്‍ത്തോമ്മ സഭ വലിയ മെത്രാപ്പോലീത്ത മാര്‍ ക്രിസോസ്റ്റത്തിന് കോവിഡ് സ്ഥിരീകരിച്ചു. നേരിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു 103 വയസുള്ള മെത്രാപ്പോലീത്ത. കഴിഞ്ഞ മാസം അദ്ദേഹത്തിന് പ്രതിരോധ വാക്സിനും നല്‍കിയിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ മൂലം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. എങ്ങനെയാണ് അദ്ദേഹത്തിന് രോഗം വന്നത് എന്ന കാര്യം വ്യക്തമല്ല. ഇന്നലെ രാത്രി 10 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.