തൃശൂര്‍: പൂരത്തിനിടെ മരം വീണുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി. സംഭവം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെഎഫ്ആര്‍ഐക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. മരത്തിന്റെ പഴക്കം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
ഇന്നലെ അര്‍ധരാത്രിയോടെയാണ് തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ ആല്‍മരത്തിന്റെ ശാഖ പൊട്ടിവീണ് അപകടമുണ്ടായത്. രാത്രി വൈകിയുണ്ടായ ദുരന്തത്തില്‍ തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു. തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം പനിയത്ത് രാധാകൃഷ്ണന്‍, ആഘോഷ കമ്മിറ്റി അംഗം രമേശ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.