കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി കെസിബിസി; ദേവാലയങ്ങളില്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മാര്‍ ആലഞ്ചേരി

കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി കെസിബിസി; ദേവാലയങ്ങളില്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മാര്‍ ആലഞ്ചേരി

കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണയറിയിച്ച് കെസിബിസി രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് സഭാംഗങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രികള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. ദേവാലയങ്ങളില്‍ കോവിഡ് മുന്‍കരുതലുകള്‍ പാലിക്കണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദ്ദേശിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കത്തോലിക്ക സഭയും മറ്റ് സഭകളും മെയ് ഏഴിന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും.

ദേവാലയങ്ങളില്‍ ആരാധനാ കര്‍മ്മങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രം നടത്തണം. മഹാവിപത്തിന് നേരിടാന്‍ എല്ലാവരും തീക്ഷ്ണമായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും കെസിബിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.