തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിംഗ് തുടങ്ങി.
ആധികാരികവും ശാസ്ത്രീയവുമല്ലാത്ത നിരവധി വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം വാർത്തകൾ നിർമിക്കുന്നതും ഷെയർ ചെയ്യുന്നതും കുറ്റകരമാണ്. തെറ്റായ സന്ദേശങ്ങൾ നിർമിക്കുന്നവരെയും പങ്കുവെക്കുന്നവരെയും കണ്ടെത്താൻ സൈബർ പട്രോളിങ് നടത്താൻ പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം എന്നിവക്ക് നിർദേശം നൽകി