കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഇന്ന് 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 10 പേര്‍ ജയില്‍ ജീവനക്കാരാണ്. ഇന്നലെ ജയിലിലെ 71 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതില്‍ രണ്ട് ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇതോടെ ആകെ മൊത്തം 154 പേര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചു.
ഈ മാസം 20 നായിരുന്നു പരിശോധന നടന്നത്. ആദ്യമേ നടത്തിയ പരിശോധനയില്‍ കുറച്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പിന്നീട് കടുത്ത നിയന്ത്രണങ്ങള്‍ ജയിലില്‍ നടപ്പാക്കിവരുകയായിരുന്നു.
അതേസമയം രോഗം ബാധിച്ചവരെ ജയിലിലെ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റും. ഇന്നലെ മാത്രം കണ്ണൂരില്‍ 1548 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു അതില്‍ 594 സമ്പർക്ക രോഗികള്‍ ഉണ്ടായിരുന്നു.