തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ആര്‍.ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രക്തത്തിലെ അണുബാധയെത്തുടര്‍ന്നാണ് ആരോഗ്യനില ഗുരുതരമായത്. തിരുവനന്തപുരം കരമന പി.ആര്‍.എസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പനിയും ശ്വാസംമുട്ടലും കാരണമാണു വ്യാഴാഴ്ച ഗൗരിയമ്മയെ ആശുപത്രിയിലെത്തിച്ചത്. കോവിഡ് ഇല്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.