കൊച്ചി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വാണിജ്യ സ്ഥാപനങ്ങള്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.
ഹോട്ടലുകളും റെസ്റ്റോറന്റുകളും രാവിലെ ഏഴുമുതല്‍ രാത്രി ഒന്‍പതുവരെ പ്രവര്‍ത്തിക്കാമെങ്കിലും പാഴ്സല്‍, ടേക്ക് എവേ സംവിധാനങ്ങള്‍ മാത്രമെ അനുവദിക്കൂ. അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. കൂടാതെ തീയേറ്ററുകള്‍ മെയ് രണ്ടുവരെ പ്രവര്‍ത്തിക്കില്ല. അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, ക്ലബ്ബുകള്‍ ജിംനേഷ്യം എന്നിവയുടെ പ്രവര്‍ത്തനവും കായിക വിനോദങ്ങളും ടൂര്‍ണമെന്റുകളും ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ നിര്‍ത്തിവെക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.