തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുതുക്കി നിശ്ചയിച്ചു. പുതിയ സമയപ്രകാരം രാവിലെ ഒന്‍പതുമണിയ്ക്ക് കടകള്‍ തുറക്കും. ഉച്ചയ്ക്ക് ഒരുമണി വരെ കടകള്‍ പ്രവര്‍ത്തിക്കും.
രണ്ട് മണിയ്ക്ക് വീണ്ടും തുറക്കുന്ന കടകള്‍ വൈകീട്ട് അഞ്ചുമണി വരെയാണ് പ്രവര്‍ത്തിക്കുക. നേരത്തെ രാവിലെ 11 മുതല്‍ അഞ്ചുമണി വരെയാകും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക എന്നാണ് അറിയിച്ചിരുന്നത്. അതേസമയം കേരളത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. ആവശ്യത്തിന് അരിയും ഗോതമ്ബും സംഭരിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം മെട്രിക് ടണ്‍ അരി എഫ്‌സിഐ ഗോഡൗണില്‍ ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി.