അമ്മയിൽ നിന്ന് രാജിവച്ച പാർവതിക്ക് പിന്തുണയുമായി ശ്രീകുമാരൻ തമ്പി

അമ്മയിൽ നിന്ന് രാജിവച്ച പാർവതിക്ക് പിന്തുണയുമായി  ശ്രീകുമാരൻ തമ്പി

കൊച്ചി : താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ച നടി പാർവതി തിരുവോത്തിന്  പിന്തുണയുമായി സംവിധായകനും ഗാന ചയിതാവുമായ ശ്രീകുമാരൻ തമ്പി. ഫേസ്ബുക്കിലൂടെയാണ് പിന്തുണയുമായി അദ്ദേഹം രംഗത്തെത്തിയത്.

അമ്മ എന്ന താരസംഘടനയിൽ നിന്ന് ഈ അവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാർവതിയെ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. ഒട്ടും അർഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ "എക്സ്ട്രാ നടൻ" എന്നാണ് ഇടവേള ബാബുവിനെ കുറിപ്പിൽ ശ്രീകുമാരൻ തമ്പി വിശേഷിപ്പിച്ചത്. വേണമെങ്കിൽ പാർവതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിർത്തിയതാണ് പാർവതിയുടെ മേന്മയെന്നും അദ്ദേഹം കുറിച്ചു. തൽപ്പരകക്ഷികളുടെ എതിർപ്പു മൂലം ഭൗതികനഷ്ടങ്ങൾ ഉണ്ടായേക്കാം. എന്നിട്ടും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽ നിന്നാണ് യഥാർത്ഥസ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമ ലോകം തിരിച്ചറിയേണ്ടതെന്നും ശ്രീകുമാരൻ തമ്പി കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.