അശ്ലീലപ്രചാരണം നടത്തിയ ആളെ മർദിച്ച കേസ്: ഭാഗ്യലക്ഷ്മിയും കൂട്ടരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

അശ്ലീലപ്രചാരണം നടത്തിയ ആളെ മർദിച്ച കേസ്: ഭാഗ്യലക്ഷ്മിയും  കൂട്ടരും  ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: അശ്ലീലപ്രചാരണം നടത്തിയ ആളെ കയ്യേറ്റം ചെയ്ത കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിലെ മറ്റു പ്രതികളായ ശ്രീലക്ഷ്മി അറയ്ക്കൽ , ദിയ സന എന്നിവരും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. തമ്പാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിനെ തുടർ ന്നു സമർപ്പിച്ച ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.