കോവിഡ് ബാധിച്ച് ബിഹാര്‍ ചീഫ് സെക്രട്ടറി മരിച്ചു

കോവിഡ് ബാധിച്ച് ബിഹാര്‍ ചീഫ് സെക്രട്ടറി  മരിച്ചു

പട്ന: ബിഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിങ് കോവിഡ് ബാധിച്ച് മരിച്ചു. ഏപ്രിൽ 15നാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം പട്നയിലെ പാറാസ് എച്ച്എംആർഐ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1985 ഐഎഎസ് ബാച്ചിൽ നിന്നുളള ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിങ്. 2021 ഫെബ്രവരി 28നാണ് അദ്ദേഹം ബിഹാർ ചീഫ് സെക്രട്ടറിയായി നിയമിതനായത്.

അതേസമയം ബിഹാറിൽ നിലവിൽ 1,00,821 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 2560 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 4.54 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.