ബോഡി ബില്‍ഡിംഗ് താരം ജഗദീഷ് ലാഡ് കോവിഡ് ബാധിച്ചു മരിച്ചു

ബോഡി ബില്‍ഡിംഗ് താരം ജഗദീഷ് ലാഡ് കോവിഡ് ബാധിച്ചു മരിച്ചു

ബറോഡ: രാജ്യാന്തര ബോഡി ബില്‍ഡറും ഭാരത് ശ്രീ വിജയിയുമായ ജഗദീഷ് ലാഡ് (34) കോവിഡ് ബാധിച്ചു മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കവെയാണ് ജഗദീഷിന്റെ മരണം. യുവ താരത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ് കായിക ലോകം.നാല് ദിവസമായി ഓക്‌സിജന്റെ സഹായം കൊണ്ടാണ് ജീവന്‍ നിലനിര്‍ത്തി വന്നത്.

'ജഗദീഷിന്റെ വിയോഗം ഇന്ത്യന്‍ ബോഡി ബില്‍ഡിംഗിന് ഒരു തീരാനഷ്ടമാണ്. വളരെ വിനയമുള്ള സ്വഭാവം ആയതിനാല്‍ അവനെ ഞങ്ങള്‍ക്ക് വളരെ ഇഷ്ടമായിരുന്നു. സീനിയര്‍ ബോഡി ബില്‍ഡിംഗ് രംഗത്ത് അവന്റെ സംഭാവനകള്‍ വളരെ വലുതാണ്. മരിച്ചെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല,' ജഗദീഷിന്റെ സുഹൃത്തും പേഴ്സനല്‍ ട്രെയ്നറുമായ രാഹുല്‍ ടര്‍ഫേ പറഞ്ഞു.

ജോലി ആവശ്യത്തിനായി ജന്മനാടായ നവി മുംബൈ വിട്ട് ബറോഡയില്‍ കുടിയേറിയ ജഗദീഷ് ഒരു സ്വകാര്യ ജിമ്മില്‍ ജോലി ചെയ്യുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. നിരവധി രാജ്യാന്തര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മിസ്റ്റര്‍ ഇന്ത്യ സ്വര്‍ണ മെഡല്‍ ജേതാവും ലോക ചാംപ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവുമാണ്. ഭാര്യയും മകളുമുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.