അസമില്‍ ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം

അസമില്‍ ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം

ഗുവാഹത്തി: അസമില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമാണ്. 15 സീറ്റുകളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ഒന്‍പത് ഇടത്ത് ബിജെപി മുന്നിട്ട് നില്‍ക്കുന്നു. അഞ്ചിടത്ത് കോണ്‍ഗ്രസ് ആണ്. ഒരു സീറ്റില്‍ മറ്റുള്ളവരും. അസമില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പ്രവചിക്കുന്നു. ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ 75 മുതല്‍ 85 സീറ്റുകള്‍ വരെ ബിജെപിക്ക് പ്രവചിക്കുന്നു.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യത്തിന് 40 മുതല്‍ 50 സീറ്റുകള്‍ വരെ. 126 സീറ്റുകളാണ് ആകെയുള്ളത്. പിമാര്‍ക്ക് എക്‌സിറ്റ് പോളില്‍ മഹാസഖ്യത്തിന് 56 മുതല്‍ 64 സീറ്റുകള്‍ വരെ. അസമില്‍ കേവല ഭൂരിപക്ഷത്തിന് 64 സീറ്റുകള്‍ വേണം. മാര്‍ച്ച്‌ 27, ഏപ്രില്‍ ഒന്ന്, ഏപ്രില്‍ ഏഴ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായിരുന്നു സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.