ന്യുഡല്‍ഹി: കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന് തീരുമാനിക്കാന്‍ സംഘടനാ തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടിയെ ആര് നയിക്കമെന്ന് പ്രവര്‍ത്തകര്‍ തീരുമാനിക്കും. തന്നോട് പാര്‍ട്ടി എന്ത് ആവശ്യപ്പെടുന്നോ അതുപോലെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സംഘടനാ തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തും. ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് കോവിഡ് മഹാമാരിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ്. രോഗവ്യാപനം പിടിച്ചുനിര്‍ത്തുകയാണ് ലക്ഷ്യം. ബാക്കിയെല്ലാം സമയത്തിന് നടക്കുമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരുമാണെന്നും രാഹുല്‍ വിമര്‍ശിച്ചു.