അസമില്‍ കോണ്‍ഗ്രസ് പിന്നിൽ ; 79 സീറ്റുകളില്‍ ബി.ജെ.പി മുന്നില്‍

അസമില്‍ കോണ്‍ഗ്രസ് പിന്നിൽ ; 79 സീറ്റുകളില്‍ ബി.ജെ.പി മുന്നില്‍

ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലം പുറത്തുവരുമ്പോൾ അസമില്‍ ബി.ജെ.പിക്ക് അനുകൂലം. 79 സീറ്റുകളിലാണ് നിലവില്‍ ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് 37 സീറ്റുകളില്‍ മുന്നിലുണ്ട്.

എ.ജെ.പി മൂന്ന് സീറ്റുകളില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. 126 സീറ്റുകളിലേക്കാണ് അസമില്‍ മത്സരം നടന്നത്. മാര്‍ച്ച്‌ 27, ഏപ്രില്‍ ഒന്ന്, ഏപ്രില്‍ ഏഴ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായിരുന്നു സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.