നന്ദിഗ്രാമില്‍ ലീഡ് തിരിച്ചുപിടിച്ച് മമത

നന്ദിഗ്രാമില്‍ ലീഡ് തിരിച്ചുപിടിച്ച് മമത

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ മമത ലീഡ് തിരിച്ചുപിടിച്ചു. മമതയുടെ പഴയ വിശ്വസ്തനും ബിജെപി സ്ഥാനാര്‍ഥിയുമായ സുവേന്ദു അധികാരി ആയിരുന്നു നന്ദിഗ്രാമില്‍ മുന്നില്‍. എന്നാല്‍ മമത ലീഡ് തിരിച്ചുപിടിച്ചു. മമതയുടെ രാഷ്ട്രീയ ജീവിതത്തില്‍ നന്ദിഗ്രാമിന് ഏറെ പ്രധാന്യമുണ്ട്.

നന്ദിഗ്രാം, സിംഗൂര്‍ സമരത്തിന് പിന്നാലെയാണ് സിപിഎമ്മിനെ തറപറ്റിച്ച് മമത അധികാരത്തിലെത്തിയത്. അന്ന് നന്ദിഗ്രാം സമരത്തിന് മമതയ്‌ക്കൊപ്പമുണ്ടായിരുന്ന സുവേന്ദു അധികാരിയാണ് ഇന്ന് നന്ദിഗ്രാമില്‍ മമതയുടെ എതിരാളി എന്നതാണ് ശ്രദ്ധേയം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ കുത്തൊഴുക്കായിരുന്നു. എന്നിട്ടും ബിജെപിയെ വെല്ലുവിളിച്ച് മമത കളംനിറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.