തെരഞ്ഞടുപ്പ് വിജയം ആഘോഷിക്കുന്നവര്‍ക്കെതിരെ കേസ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം

തെരഞ്ഞടുപ്പ് വിജയം ആഘോഷിക്കുന്നവര്‍ക്കെതിരെ കേസ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം

ന്യുഡല്‍ഹി: നിയമസഭാ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വിജയാഘോഷങ്ങള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് പെരുമാറ്റച്ചട്ടം മറികടന്ന് തെരഞ്ഞടുപ്പ് വിജയം ആഘോഷിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

കേരള, അസം, തമിഴ്‌നാട്, പശ്ചമി ബംഗാള്‍ സംസ്ഥനാങ്ങളിലും പുതുച്ചേരിയിലും വോട്ടെണ്ണല്‍ തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ഉടന്‍ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ പേരിലുള്ള ഒരു ആള്‍ക്കൂട്ടവും അനുവദിക്കില്ലെന്നും കമ്മീഷന്റെ വക്താവ് പറഞ്ഞു. വിജയാഘോഷ പ്രകടനങ്ങള്‍ നിരോധിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏപ്രില്‍ 27 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.