ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ഇറ്റലിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ 242 യാത്രക്കാരില്‍ 30 പേര്‍ക്കോളം കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച ഇറ്റലിയിലെത്തിയ അമൃത്സര്‍-റോം എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയവരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 30 പേരില്‍ രണ്ട് പേര്‍ ഫ്ളൈറ്റ് ക്രൂ അംഗങ്ങളാണെന്നും ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരും 10 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.