തിരുവനന്തപുരം: സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമെന്ന് ആരോപിച്ച് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഗവര്‍ണര്‍ നിയമിച്ച വിസിമാര്‍ക്കെതിരെയാണ് എസ്എഫ്‌ഐ പ്രതിഷേധം.
കേരള സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ വലിയ തോതിലുള്ള സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിന്മാറാത്ത പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് പ്രധാന വാതില്‍ തള്ളി തുറന്ന് സര്‍വകലാശാലയുടെ അകത്ത് പ്രവേശിച്ചു. മാര്‍ച്ച് സംഘര്‍ഷ ഭരിതമായെങ്കിലും പൊലീസ് കടുത്ത നടപടിക്ക് മുതിര്‍ന്നില്ല.
കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. രാവിലെ മുതല്‍ ആരംഭിച്ച പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തി. രണ്ടിടത്തും പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ സര്‍വകലാശാലാ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പൊലീസ് സംഘവും പ്രവര്‍ത്തകര്‍ക്ക് ഒപ്പം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനുള്ളിലുണ്ട്.