ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ എത്തിയാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) വാറന്റ് നടപ്പാക്കുമെന്ന മേയര്‍ സോഹ്റാന്‍ മംദാനിയുടെ വെല്ലുവിളി തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
'ഞാന്‍ ന്യൂയോര്‍ക്കില്‍ വരും.' ന്യൂയോര്‍ക്ക് ടൈംസിന്റെ 'ഡീല്‍ ബുക്ക്' ഫോറത്തിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു വ്യക്തമാക്കി. ഗാസയിലെ യുദ്ധത്തിന്റെ പേരിലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വംശഹത്യ ഹടത്തി എന്നതാണ് ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെ ഇസ്രയേല്‍ നിക്ഷേധിച്ചു.
ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തുകയാണെന്ന് പറഞ്ഞ മംദാനി, നെതന്യാഹു ന്യൂയോര്‍ക്കില്‍ വന്നാല്‍ ഐസിസി വാറന്റ് നടപ്പാക്കാന്‍ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിനെ അയക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള അധികാരം ന്യൂയോര്‍ക്ക് മേയര്‍ക്കുണ്ടോ എന്ന് വ്യക്തമല്ല. അമേരിക്കയില്‍ കുടിയേറ്റ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഫെഡറല്‍ സര്‍ക്കാരാണ്. കൂടാതെ, ട്രംപിന്റെ ഭരണകൂടം ഇസ്രയേലിന് ശക്തമായ പിന്തുണയാണ് നല്‍കുന്നത്.