സനാ: തങ്ങള്‍ക്കെതിരായ ഉപരോധം നീക്കിയില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് സൗദി അറേബ്യയ്ക്ക് ഹൂതികളുടെ മുന്നറിയിപ്പ്.
ഇനി ആക്രമണമുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും സൗദി സേനയെ വിന്യസിച്ചിട്ടുള്ള എല്ലാ മേഖലകളിലും ആക്രമണം നടത്താന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്നും ഹൂതികള്‍ ഭീഷണി മുഴക്കി.
ഒരു മാസത്തിനിടെ സൗദി സംയുക്ത സേന യുദ്ധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച പത്ത് കപ്പലുകള്‍ തകര്‍ത്തതായും എട്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായും ഹൂതി വക്താക്കള്‍ അവകാശപ്പെട്ടു.
മേഖലയില്‍ സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ എണ്ണ വിതരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഒമ്പത് ആക്രമണങ്ങള്‍ നടത്തിയെന്നും 14 എണ്ണ ടാങ്കറുകള്‍ തടഞ്ഞു വെച്ചെന്നും ഹൂതികള്‍ അറിയിച്ചു.