ന്യൂഡല്‍ഹി: ഡോക്ടറുടെ നിര്‍ദേശമില്ലാതെ, നേരിയ കോവിഡ് ബാധയുള്ളവര്‍ പോലും അനാവശ്യമായി സിടി സ്കാന്‍ എടുക്കുന്നതും ബയോമാര്‍ക്കര്‍ തോതു പരിശോധനകളെ ആശ്രയിക്കുന്നതും അപകടമാണെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം.
ഒരു തവണ സിടി സ്കാന്‍ എടുക്കുന്നത് 300 തവണ നെഞ്ചിന്റെ എക്സ്റേ എടുക്കുന്നതിനു തുല്യമാണ്. ചെറുപ്രായത്തില്‍ തുടരെ സിടി സ്കാന്‍ എടുക്കുന്നതു കടുത്ത റേഡിയേഷനും ഭാവിയില്‍ കാന്‍സറിനും കാരണമാകാമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.