വാഷിംഗ്ടണ്‍: കോവിഡ് വാക്സിന് അമേരിക്ക പേറ്റന്റ് ഒഴിവാക്കി. ഫൈസര്‍, മൊഡേണ എന്നീ കമ്പനികളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് തീരുമാനം. ലോകാരോഗ്യ സംഘടനയില്‍ ഇത് സംബന്ധിച്ച നിലപാട് രാജ്യം അറിയിക്കും.
അസാധാരണ കാലത്ത് അസാധാരണ നീക്കം വേണമെന്നാണ് നടപടിയെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. കോവിഡിന് എതിരായ നിര്‍ണായക നിമിഷമെന്ന് ഇതേക്കുറിച്ച് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. വേള്‍ഡ് ട്രെയ്ഡ് ഓര്‍ഗനൈസേഷനില്‍ ഇതേക്കുറിച്ച് അമേരിക്കന്‍ പ്രതിനിധി കാതറിന്‍ തായ് സംസാരിച്ചു. കൂടുതല്‍ കമ്പനികള്‍ക്ക് ഇങ്ങനെ വാക്സിന്‍ ലോകത്ത് ഉത്പാദിപ്പിക്കാന്‍ സാധിക്കും. പേറ്റന്റ് സംരക്ഷണത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ പ്രധാനം മഹാമാരി അവസാനിപ്പിക്കുന്നതിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.