കോവിഡ് ബാധിച്ച്‌ മുന്‍ കേന്ദ്രമന്ത്രി അജിത് സിങ് അന്തരിച്ചു

കോവിഡ് ബാധിച്ച്‌ മുന്‍ കേന്ദ്രമന്ത്രി അജിത് സിങ് അന്തരിച്ചു

ന്യൂഡൽഹി: കോവിഡ് ബാധിച്ച്‌ ആര്‍എല്‍ഡി അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ അജിത് സിങ്(82) അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയവേയാണ് മരണമടഞ്ഞത്.

ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അജിത് സിങ്ങിനെ ഏപ്രില്‍ 20നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും മരണമടയുകയുമായിരുന്നു.അജിത് സിങ്ങിന്റെ മകനും എംപിയുമായ ജയന്ത് ചൗധരിയാണ് മരണവാര്‍ത്ത ട്വിറ്ററിലൂടെ പുറത്തു വിട്ടത്

1986ലാണ് അജിത് സിങ് രാജ്യസഭാംഗമാകുന്നത്. തുടര്‍ന്ന് അദ്ദേഹം ഏഴ് തവണ ലോക്‌സഭാംഗമായി. വി.പി. സിങ് മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്ത അജിത് സിങ് പിന്നീട് നരസിംഹ റാവു മന്ത്രിസഭയില്‍ ഭക്ഷ്യവകുപ്പ് മന്ത്രിയായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.