'കുപ്രചരണങ്ങള്‍ നടത്താനല്ലാതെ ഒന്നും ചെയ്യാനാകില്ല'; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് യെച്ചൂരി

'കുപ്രചരണങ്ങള്‍ നടത്താനല്ലാതെ ഒന്നും ചെയ്യാനാകില്ല'; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് യെച്ചൂരി

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

'നിങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ കഴിയില്ല, വാക്സിന്‍ നല്‍കാന്‍ കഴിയില്ല, മരുന്നുകളും ആശുപത്രി കിടക്കകളും നല്‍കാന്‍ കഴിയില്ല, ഒരു സഹായവും നല്‍കാന്‍ നിങ്ങള്‍ക്കാവില്ല, കുപ്രചരണങ്ങള്‍ നടത്താനും അസത്യം പ്രചരിപ്പിക്കാനും മാത്രമേ നിങ്ങളെ കൊണ്ട് ചെയ്യാനാകൂ' -യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.