20,000 കോടി ചെലവഴിച്ച് പ്രതിമ, എന്തുകൊണ്ട് വാക്‌സിന്‍ സൗജന്യമല്ല: കേന്ദ്രത്തെ വിമര്‍ശിച്ച് മമത ബാനര്‍ജി

20,000 കോടി ചെലവഴിച്ച് പ്രതിമ, എന്തുകൊണ്ട് വാക്‌സിന്‍ സൗജന്യമല്ല: കേന്ദ്രത്തെ വിമര്‍ശിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: കോവിഡ് വാക്സിനേഷന്‍ സൗജന്യമാക്കാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പുതിയ പാര്‍ലമെന്റിനും പ്രതിമകള്‍ക്കുമായി 20,000 കോടി ചെലവഴിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് വാക്സിന്‍ സൗജന്യമാക്കാത്തതെന്നും മമത ചോദിച്ചു. സൗജന്യ വാക്സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് താനയച്ച കത്തിന് ഇതുവരെ മറുപടി ലഭിച്ചില്ലെന്നും മമത കുറ്റപ്പെടുത്തി.

കൂടാതെ ബി.ജെ.പി നേതാക്കള്‍ തുടര്‍ച്ചായി വന്നു പോകുന്നതു കൊണ്ടാണ് ബംഗാളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതെന്നും മമത പരിഹസിച്ചു. 20,000 കോടി ചെലവഴിച്ച് പ്രതിമകളും പുതിയ പാര്‍ലമെന്റും നിര്‍മ്മിക്കുമ്പോള്‍ എന്തുകൊണ്ട് വാക്സിനേഷനായി 30,000 കോടി ചെലവഴിച്ചുകൂടെന്നാണ് മമത ചോദിക്കുന്നത്. പി.എം കെയേര്‍സ് ഫണ്ട് എവിടെയെന്നും രാജ്യത്…

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.