ലോകം കോവിഡ് ഭീതിയില്‍; വുഹാനില്‍ മ്യൂസിക് ഫെസ്റ്റ് നടത്തി ചൈന

ലോകം കോവിഡ് ഭീതിയില്‍; വുഹാനില്‍ മ്യൂസിക് ഫെസ്റ്റ് നടത്തി ചൈന

വുഹാന്‍: കോവിഡിന്റെ രണ്ടാം തരംഗം ലോകമാകെ ഭീതിപ്പെടുത്തുന്ന തരത്തില്‍ വ്യാപിക്കുമ്പോള്‍ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയില്‍ ആഘോഷങ്ങള്‍ പൊടി പൊടിക്കുകയാണ്. വൈറസിന്റെ തുടക്ക സ്ഥലമായ ചൈനയിലെ വുഹാനില്‍ ആണ് ആഘോഷം. മെയ് ഒന്നിന് നടന്ന വുഹാന്‍ മ്യൂസിക് ഫെസ്റ്റില്‍ ആയിരക്കണക്കിന് ജനങ്ങള്‍ പാട്ടുപാടി നൃത്തം ചെയ്ത് ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് ജനക്കൂട്ടം ആഘോഷിത്തില്‍ പങ്കെടുത്തത്. പതിനൊന്നായിരം പേരാണ് ഈ ആഘോഷത്തില്‍ പങ്കെടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ കൊവിഡിനെ പിടിച്ചുകെട്ടാനായെന്നാണ് ഭരണകൂടം പറയുന്നത്. ചൈനയില്‍ കൊവിഡിനെ ചെറുക്കാനായി എന്ന ആത്മവിശ്വാസം കൂടിയാണ് വീഡിയോയില്‍ നിന്ന് മനസിലാക്കാവുന്നത്. ജനങ്ങള്‍ക്ക് കൃത്യമായി വാക്‌സിന്‍ നല്‍കിയതോടെ കൊവിഡ് വ്യാപനത്തെ 80 ശതമാനത്തോളം പിടിച്ച് കെട്ടാനായെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ അവകാശവാദം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.