ലോസ് ആഞ്ചല്‍സ്: അമേരിക്കയിലെ ഐഡഹോയില്‍ തോക്കുമായി സ്‌കൂളിലെത്തിയ ആറാം ക്ലാസുകാരി നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. ഐഡഹോ ഫാള്‍സ് നഗരത്തിന് സമീപം റിഗ്ബി മിഡില്‍ സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥിനിക്ക് 12 വയസ് പ്രായമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹാന്‍ഡ് ഗണ്‍ ബാഗിലിട്ട് സ്‌കൂളിലെത്തിയ പെണ്‍കുട്ടി സ്‌കൂളിനകത്തും പുറത്തുമായി നിരവധി റൗണ്ട് വെടിയുതിര്‍ത്തെന്ന് ജെഫേഴ്സണ്‍ കൗണ്ടി ഷെറീഫ് സ്റ്റീവ് ആന്‍ഡേഴ്സണ്‍ പറഞ്ഞു.
രണ്ട് വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ സ്റ്റാഫിനുമാണ് പരുക്കേറ്റത്. അധ്യാപകനാണ് കുട്ടിയില്‍ നിന്ന് തോക്ക് തട്ടിപ്പറിച്ച് അപകടമൊഴിവാക്കിയത്. പിന്നീട് കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.