95 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരന് പുതുജീവന്‍

95 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരന് പുതുജീവന്‍

ജയ്പൂര്‍: 95 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 10 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിച്ചത്. രാജസ്ഥാനിലെ ജലോറില്‍ വ്യാഴാഴ്ച രാവില പത്തുമണിയോടെയാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് നാല് വയസ്സുകാരനായ അനിലിന്റെ അച്ഛന്‍ നാഗറാമിന്റെ കൃഷിസ്ഥലത്ത് കുഴല്‍കിണര്‍ കുഴിച്ചത്.

കുഴല്‍ക്കിണറിന് സമീപം കളിച്ചു കൊണ്ടിരിക്കേയാണ് അനില്‍ അപകടത്തില്‍പ്പെട്ടത്. കുട്ടി കിണറിലേക്ക് വീഴുന്നത് കാണാനിടയായ അയല്‍വാസി ഒച്ച വെച്ച് ആളെ കൂട്ടിയതിനാല്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തനായി. ദേശീയ ദുരന്തനിവാരണ സേനയടക്കം നിരവധിപ്പേര്‍ ചേര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുട്ടിയെ രക്ഷിച്ചത്. കുഴല്‍ക്കിണറില്‍ കുടുങ്ങി കിടന്ന സമയത്ത് കുട്ടിക്ക് ഓക്സിജന്‍ സഹായം നല്‍കിയിരുന്നു. പൈപ്പ്ലൈന്‍ വഴിയാണ് കുട്ടിക്ക് ഓക്സിജന്‍ എത്തിച്ചത്.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.