ദേബു ചൗധരിക്ക് പിന്നാലെ മകന്‍ പ്രതീകും കോവിഡ് ബാധിച്ച് മരിച്ചു

ദേബു ചൗധരിക്ക് പിന്നാലെ മകന്‍ പ്രതീകും കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: പ്രശസ്ത സിതാർ വാദകൻ ദേബു ചൗധരിയുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകനും സിതാർ വാദകനുമായ പ്രതീക് ചൗധരി (49) യും കോവിഡ് ബാധിച്ച്‌ മരിച്ചു.

വ്യാഴാഴ്ചയായിരുന്നു ദേവ്ബ്രത ചൗധരിയുടെ മരണം. പ്രതീക് ചൗധരിയുടെ ആരോഗ്യത്തിൽ നേരിയ പുരോഗതി ഉണ്ടായിരുന്നു. അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ പെട്ടെന്ന് നില ഗുരുതരമായതോടെ മരണം സംഭവിക്കുകയായിരുന്നു.

ഡൽഹി സർവകലാശാലയിലെ സംഗീത വിഭാഗം പ്രൊഫസറായിരുന്നു പ്രതീക് ചൗധരി. ഭാര്യ- രുണ, റയാന, അധിരജ് എന്നിവർ മക്കളാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.