ഡൽഹിയിലും യുപിയിലും ലോക്ക്ഡൗണ്‍ നീട്ടി; തമിഴ്നാട്ടില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍

ഡൽഹിയിലും യുപിയിലും ലോക്ക്ഡൗണ്‍ നീട്ടി; തമിഴ്നാട്ടില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാരുകള്‍. ഡൽഹിയിലും ഉത്തര്‍പ്രദേശിലും ലോക്ക്ഡൗണ്‍ നീട്ടി. ഇരുസംസ്ഥാനങ്ങളിലും 17 വരെ നിയന്ത്രണങ്ങള്‍ തുടരും.

അതേസമയം രാജ്യത്ത് പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തോളം സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂവും, വാരാന്ത്യ കര്‍ഫ്യൂവും നിലനില്‍ക്കുന്നുണ്ട്. കര്‍ണാടകയും മെയ് 10 മുതല്‍ 24 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറ് മുതല്‍ 10വരെ മാത്രമേ തുറക്കുകയുള്ളൂ. സ്വകാര്യ ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പാടില്ല.

തമിഴ്നാട്ടിൽ നാളെ മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍ നടപ്പാക്കും. 24 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് 12 മണിവരെ പ്രവര്‍ത്തിക്കും.

അടിയന്തര ആവശ്യക്കാരെ മാത്രമേ തമിഴ്നാട് അതിര്‍ത്തി വഴി കടത്തിവിടൂ. കേരള തമിഴ്നാട് അിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ അധികവും റദ്ദാക്കി. വിമാന സര്‍വ്വീസിന് മാറ്റമില്ല. സിനിമാ സീരിയില്‍ ഷൂട്ടിങ്ങിന് ഉള്‍പ്പടെ വിലക്കുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.