അമേരിക്കയില്‍ വീണ്ടും കൂട്ടക്കൊല; കാമുകി ഉള്‍പ്പെടെ ഏഴ് മരണം

അമേരിക്കയില്‍ വീണ്ടും കൂട്ടക്കൊല; കാമുകി ഉള്‍പ്പെടെ ഏഴ് മരണം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച കൊളറാഡോയിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനിടെ അക്രമി വെടിവയ്പ് നടത്തുകയായിരുന്നു.

കിഴക്കന്‍ കൊളറാഡോയിലാണ് ആക്രമണം നടന്നത്. പൊലീസ് എത്തുമ്പോഴേക്കും ആറ് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആക്രമണത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അക്രമിയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തി. ഇയാള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു. പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ കാമുകനാണ് വെടിവയ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.

കുട്ടികളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ജന്മദിനാഘോഷത്തിലേക്ക് എത്തിയ യുവാവ് അപ്രതീക്ഷിതമായി വെടിയുതിര്‍ത്തുകയായിരുന്നു. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, പാര്‍ട്ടിയില്‍ പങ്കെടുത്ത കുട്ടികളില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. മുതിര്‍ന്നവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.