അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമി തമിഴ്‌നാട് ആന്റികറപ്ഷന്‍ തലവന്‍

അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമി തമിഴ്‌നാട് ആന്റികറപ്ഷന്‍ തലവന്‍

ചെന്നൈ: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ പി കന്ദസ്വാമി തമിഴ്‌നാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ തലവന്‍. സ്റ്റാലിന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഉദ്യോഗസ്ഥതലം മുതല്‍ അഴിച്ചു പണി ആരംഭിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എം കെ സ്റ്റാലിന്റെ വാഗ്ദാനങ്ങളിലൊന്ന്, അധികാരത്തിലെത്തിയാല്‍ എഐഎഡിഎംകെ സര്‍ക്കാരിന്റെ കാലത്തെ അഴിമതി അന്വേഷിച്ച് ശക്തമായ നടപടി എടുക്കും എന്നായിരുന്നു. മുഖ്യമന്ത്രി ആയിരുന്ന എടപ്പാടി പളനിസ്വാമിക്കും മന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളുമായി നേരത്തെ ഡിഎംകെ, ഗവര്‍ണറെയും വിജിലന്‍സിനെയും സമീപിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന സൂചനയാണ് വിജിലന്‍സ് തലപ്പത്തെ മാറ്റത്തിലൂടെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നല്‍കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.