കോവിഡ്: റെയില്‍വെയ്ക്ക് നഷ്ടമായത് 1952 ജീവനക്കാര്‍

കോവിഡ്: റെയില്‍വെയ്ക്ക് നഷ്ടമായത് 1952 ജീവനക്കാര്‍

ന്യൂഡല്‍ഹി: കോവിഡില്‍ ഇന്ത്യന്‍ റെയില്‍വെയ്ക്ക് നഷ്ടമായത് 1952 ജീവനക്കാര്‍. കോവിഡ് ബാധിച്ച് സ്റ്റേഷന്‍ മാസ്റ്റര്‍മാരടക്കം 1,952 ജീവനക്കാര്‍ ഇതുവരെ മരിച്ചതായി ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കുന്നു. ഇപ്പോള്‍ ദിവസവും 1,000 ത്തോളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിക്കുന്നതായി റിപ്പോര്‍ട്ടുളളതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു.

''റെയില്‍വേ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി നിലവില്‍ 4,000 കിടക്കകളുണ്ട്. എത്രയും പെട്ടെന്ന് ജീവനക്കാര്‍ കോവിഡില്‍നിന്നും സുഖം പ്രാപിക്കാനാണ് ഞങ്ങളുടെ ശ്രമം. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇന്നലെവരെ കോവിഡ് -19 മൂലം 1,952 റെയില്‍ ജീവനക്കാര്‍ മരിച്ചു,'' റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ്മ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.