"കാരുണ്യത്തിൻ്റെ കവചമണിഞ്ഞ പോരാളികൾ"


ലോകം ഇന്നു യുദ്ധത്തിൻ്റെ നടുവിലാണ്. ലോകത്തെ കാർന്നു തിന്നുന്ന കോവിഡ് - 19 എന്ന മഹാമാരിക്കും മഹാവിപത്തിനും എതിരായ യുദ്ധ പോർക്കളത്തിൽ ... ഈ യുദ്ധത്തിൽ തളരാത്ത പോരാളികളായി മുന്നിൽ നിന്നു നയിക്കുന്നതു നമ്മുടെ നഴ്സുമാരാണ്.

നിങ്ങൾ സുഖമായി ഉറങ്ങികൊള്ളൂ നിങ്ങളുടെ കുടുംബത്തോടും, സഹോദരങ്ങളോടും ഒപ്പം ഞങ്ങൾ ഉണ്ട് എന്നു പുഞ്ചിരിയോടെ അവർ പറയുമ്പോൾ അതു നമുക്കും സമൂഹത്തിനും തരുന്ന പോരാട്ടവീര്യവും ഊർജ്ജവും തെല്ലും ചെറുതല്ല.

സ്വന്തം ജോലിയെ വെറും കടമ നിർവഹിക്കൽ മാത്രമായി കാണാതെ അതിൽ സ്നേഹം ചാലിച്ചു ശുശ്രൂഷയാക്കി, ആതുരശുശ്രൂഷാ സേവനമാക്കി അവർ മാറ്റിമറിച്ചു. നിങ്ങൾക്ക് ഞങ്ങളുടെ പ്രണാമം.💐💐💐

രോഗികളുടെ കുടുംബാംഗങ്ങൾ പോലും അറച്ചു മാറിനിൽക്കുമ്പോൾ മുഖം ചുളിക്കാതെ സ്നേഹത്തോടെ പരിചരിക്കുന്ന അവർ അക്ഷരാർത്ഥത്തിൽ വെള്ളയുടുപ്പിട്ട മാലാഖാമാ രാണെന്നു പറയാതെ വയ്യ.

സ്വന്തം സുഖങ്ങളും, കുടുംബത്തോടൊപ്പമുള്ള വിലയേറിയ സമയവുമെല്ലാം മാറ്റിവച്ചു തങ്ങളുടെ ഉത്തരവാദിത്വങ്ങളേയും കടമകളേയും ജോലിയുടെ ഭാഗമായി മാത്രം കാണാതെ കാരുണ്യത്തിൻ്റേയും അർപ്പണബോധത്തിൻ്റേയും പുണ്യകർമ്മമാക്കി അവർ മാറ്റി. നിങ്ങൾ സമൂഹത്തിനു, ലോകത്തിനു നൽകുന്ന സേവനങ്ങൾ വിവരണങ്ങൾക്കതീതമാണ്. നിങ്ങളാണിന്നു ലോകത്തെ തളരാതെ പിടിച്ചു നിർത്തുന്ന യഥാർത്ഥ ഹീറോസ്.

''സ്വയം എരിഞ്ഞു ലോകത്തിനു പ്രകാശമാകുന്ന മെഴുകുതിരികൾ" ഭൂമിയിലെ മാലാഖാമാർ ... നിങ്ങൾക്ക് മുന്നിൽ ഞങ്ങൾ വിനയപൂർവ്വം കൈകൾ കൂപ്പുന്നു . 🙏🙏🙏

ഈ സുദിനത്തിൻ്റെ എല്ലാ ആശംസകളും, പ്രാർത്ഥനകളും ഹൃദ്യമായി നേരുന്നു.

'' നഴ്സസ്  ദിനാശംസകൾ " 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.