ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലെന്ന് പൊതുമേഖല മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍. രോഗബാധ പടരുന്നത് പിടിച്ചു നിര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഐസിഎംആര്‍ ആവശ്യപ്പെട്ടു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനുമുകളിലുള്ള ജില്ലകള്‍ വരും ദിവസങ്ങളിലും അടച്ചിടണമെന്നാണ് ഐസിഎംആറിന്റെ ശിപാര്‍ശ.ആറുമുതല്‍ എട്ട് ആഴ്ചവരെ അടച്ചിടണമെന്നാണ് ശുപാര്‍ശ.
ലോക്ഡൗൺ കർശനമായി നടപ്പാക്കിയാൽ മാത്രമേ രാജ്യത്ത് അതിവേഗം പടരുന്ന കോവിഡ് തരംഗത്തെ പിടിച്ചുനിർത്താനാകൂ എന്നാണ് ഐസിഎംആറിന്റെ നിഗമനം. ലോക്ഡൗൺ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകണമെന്നും നിർദ്ദേശമുണ്ട്.