വീട്ടുതടങ്കല്‍ ജുഡിഷ്യല്‍ കസ്റ്റഡിക്ക് തുല്യം: സുപ്രീംകോടതി

വീട്ടുതടങ്കല്‍ ജുഡിഷ്യല്‍ കസ്റ്റഡിക്ക് തുല്യം: സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധം കണക്കിലെടുത്തും ജയിലുകള്‍ നിറഞ്ഞു കവിയുന്ന സാഹചര്യത്തിലും പ്രതികളെ വീട്ടു തടങ്കലില്‍ സൂക്ഷിക്കുന്നത് ജുഡിഷ്യല്‍ കസ്റ്റഡിക്ക് തുല്യമായി കണക്കാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജയിലുകളില്‍ സ്ഥലമില്ലാത്ത സാഹചര്യവും 6,818 കോടിരൂപ ഓരോ വര്‍ഷവും ജയിലുകള്‍ക്കായി ബഡ്ജറ്റില്‍ നീക്കിവയ്ക്കുന്നതും കണക്കിലെടുത്താണ് നിര്‍ദ്ദേശമെന്നും കോടതി പറഞ്ഞു.

പ്രതികളുടെ പ്രായം, ആരോഗ്യം, ചരിത്രം തുടങ്ങിയവ പരിഗണിച്ചായിരിക്കണം വീട്ടുതടങ്കലെന്നും ജസ്റ്റിസുമാരായ യു.യു. ലളിതും കെ.എം. ജോസഫും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ അന്തിമ തീരുമാനം നിയമ നിര്‍മ്മാണസഭയ്ക്ക് വിടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കോവിഡ് സാഹചര്യം പരിഗണിച്ച്‌ തടവുകാര്‍ക്ക് പരോള്‍ നല്‍കിയും മോചിപ്പിച്ചും ജയിലുകള്‍ കോവിഡ് മുക്തമാക്കാനും കോടതി ഉത്തരവിട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.