കൊവിഷീല്‍ഡ് ഡോസുകളുടെ ഇടവേള 12 മുതല്‍ 16 ആഴ്ചവരെ നീട്ടണമെന്ന് ശുപാര്‍ശ

കൊവിഷീല്‍ഡ് ഡോസുകളുടെ ഇടവേള 12 മുതല്‍ 16 ആഴ്ചവരെ നീട്ടണമെന്ന് ശുപാര്‍ശ

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ഇടവേള കൂട്ടണമെന്ന് ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു. 12 മുതല്‍ 16 ആഴ്ചവരെ വാക്‌സീന്‍ സ്വീകരിക്കുന്നതിന്റെ ഇടവേള നീട്ടണമെന്നാണ് ആവശ്യം.

കൊവിഡ് ബാധിച്ചവര്‍ക്ക് വാക്‌സിന്‍ ഡോസ് എടുക്കുന്നത് ആറ് മാസത്തിന് ശേഷം മതിയെന്നും ശുപാര്‍ശയിലുണ്ട്. ഗര്‍ഭിണികള്‍ വാക്‌സീന്‍ സ്വീകരിക്കണോയെന്നത് അവര്‍ക്ക് തന്നെ തീരുമാനിക്കാം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ തടസമില്ല.

നിലവില്‍ കൊവിഷീല്‍ഡ് വാക്‌സീന്‍ സ്വീകരിക്കുന്നതിനുള്ള ഇടവേള നാല് മുതല്‍ എട്ടാഴ്ച വരെയാണ്. കൊവാക്‌സിന്റെ കാര്യത്തിലും ഇതേ ഇടവേളയാണ് ഇപ്പോള്‍ പാലിക്കുന്നത്.

എന്നാല്‍ കൊവാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ഇടവേള മാറ്റണമെന്ന ആവശ്യം സമിതിയുടെ ശുപാര്‍ശയിലില്ല. കൊവിഡ് 19 വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന് വേണ്ടിയുള്ള വിദഗ്ദ്ധരുടെ ദേശീയ സമിതിയിലേക്കാണ് ഈ ശുപാര്‍ശകള്‍ പോവുക.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.