കുടുംബമൊത്ത് വാക്‌സിനെടുക്കാന്‍ പോയി; ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്ന് 25 ലക്ഷവും സ്വര്‍ണവും കവര്‍ന്നു

കുടുംബമൊത്ത് വാക്‌സിനെടുക്കാന്‍ പോയി; ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്ന് 25 ലക്ഷവും സ്വര്‍ണവും കവര്‍ന്നു

ന്യുഡല്‍ഹി: ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വര്‍ണവും കവര്‍ന്നു. കുടുംബവുമൊത്ത് കോവിഡ് വാക്‌സിനെടുക്കാന്‍ പോയ സമയത്താണ് മോഷണം നടന്നത്. ശിവ് വിഹാറിലാണ് സംഭവം. ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തുറന്നുകിടക്കുന്നതായി കണ്ടത്. വീടിന് അകത്തെത്തിയപ്പോള്‍ അലമാര തുറന്നനിലയിലായിരുന്നെന്നും നാല്‍പ്പതുകാരനായ ഓട്ടോ ഡ്രൈവര്‍ പറയുന്നു.

25 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും മോഷണം പോയതായി അരവിന്ദ് കുമാര്‍ പട്വ പറഞ്ഞു. സഹോദരിയുടെ ആഭരണങ്ങളായിരുന്നു അലമാരയില്‍ ഉണ്ടായിരുന്നതെന്നും വിലപ്പെട്ടതെല്ലാം അവര്‍ കൊണ്ടുപോയെന്നും പട്വ കൂട്ടിചേര്‍ത്തു. വീട്ടില്‍ ആള്‍ക്കാര്‍ ഇല്ലാതിരുന്ന സമയത്ത് വീടിന് പുറത്ത് ഓരാള്‍ ഇരിക്കുന്നതും ഫോണില്‍ സംസാരിക്കുന്നതും കണ്ടതായി അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.