അബുദാബി: യുഎഇയില്‍ ഇന്ന് 1,512 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,474 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ നാല് പുതിയ കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 212, 212 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 542,158 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 522,356 പേര്‍ രോഗമുക്തി നേടി. 1,623 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.