ടൈംസ് ഗ്രൂപ്പ് ചെയര്‍പഴ്സന്‍ ഇന്ദു ജെയ്ന്‍ അന്തരിച്ചു

ടൈംസ് ഗ്രൂപ്പ് ചെയര്‍പഴ്സന്‍ ഇന്ദു ജെയ്ന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയ്ന്‍(84) അന്തരിച്ചു. ഇന്ദു ജെയ്‌ന് കോവിഡ് ബാധിച്ചിരുന്നു. രോഗമുക്തയായതിന് ശേഷമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണം. ഇന്നലെ ഡല്‍ഹിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

ആത്മീയാന്വേഷി, മനുഷ്യസ്‌നേഹി, വനിതാ അവകാശ പ്രവര്‍ത്തക തുടങ്ങിയ മേഖലകളില്‍ ഇന്ദു ജെയ്ന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 1999ലാണ് ഇവര്‍ ടൈംസ് ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണായി ചുമതലയേറ്റത്. 2000ത്തില്‍ ടൈംസ് ഫൗണ്ടേഷന്‍ സ്ഥാപിച്ചു.

2006ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. ഇന്ദു ജെയ്‌ന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുഖം രേഖപ്പെടുത്തി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.