കര്‍ഷകര്‍ക്ക് 19000 കോടി രൂപയുടെ സഹായവുമായി പ്രധാനമന്ത്രി; പ്രഖ്യാപനം ഇന്ന്

കര്‍ഷകര്‍ക്ക് 19000 കോടി രൂപയുടെ സഹായവുമായി പ്രധാനമന്ത്രി; പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്ക് 19,​000 കോടി രൂപയുടെ സഹായവുമായി കേന്ദ്രസര്‍ക്കാര്‍. സഹായത്തിന്റെ ആദ്യഗഡു ഇന്ന് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകൾ. 9.5 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി 19,000 കോടിരൂപ നീക്കിവച്ചതായാണ് വിവരം.

ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രഖ്യാപനം നടത്തിയേക്കും. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമാറും പരിപാടിയില്‍ പങ്കെടുക്കും.

കര്‍ഷകര്‍ക്ക് ഒരു വര്‍ഷം ആറായിരം രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുക.രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായിട്ടാണ് തുക വിതരണം ചെയ്യുന്നത്. എട്ടാമത്തെ ഗഡുവാണ് വിതരണം ചെയ്യാന്‍ പോകുന്നത് പണം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലാണ് നേരിട്ടാണ് കൈമാറുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.