വാക്സിന്‍ ലഭ്യമാക്കാനായില്ലെങ്കില്‍ തൂങ്ങി മരിക്കണോയെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

വാക്സിന്‍ ലഭ്യമാക്കാനായില്ലെങ്കില്‍ തൂങ്ങി മരിക്കണോയെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

ബെംഗളൂരു:വാക്സിന്‍ ലഭ്യമാക്കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാരിലുള്ളവര്‍ തൂങ്ങിമരിക്കണമോ എന്ന് കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

' രാജ്യത്ത് എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്ന് നല്ല ഉദ്ദേശ്യത്തോടെയാണ് കോടതി പറഞ്ഞത്. നാളെ ഇത്ര വാക്സിന്‍ നല്‍കണമെന്ന് കോടതി പറയുകയും അത്രത്തോളം വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ ഞങ്ങള്‍ തൂങ്ങി മരിക്കണോ' എന്ന് സദാനന്ദ ഗൗഡചോദിച്ചു. വാക്സിന്‍ ലഭ്യതക്കുറവിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തന പദ്ധതിയെക്കുറിച്ചാണ് കേന്ദ്രമന്ത്രി മറുപടി നല്‍കിയത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിനോ മറ്റേതെങ്കിലും കാരണത്താലോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.