വത്തിക്കാന്‍ സിറ്റി: ഓഷ്യാനിയയിലെ പാപ്പുവ ന്യുഗിനിയയിലെ ബിഷപ്പായി മലയാളി മിഷണറി വൈദികന്‍ സിബി മാത്യു പീടികയിലിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇടുക്കി മേലോരം ഇടവകാംഗമാണ് ഫാ. സിബി മാത്യു. മെയ് 13നാണ് നിയമനം സംബന്ധിച്ച ഉത്തരവിന് പാപ്പ അംഗീകാരം നല്‍കിയത്.
1952 ല്‍ സ്ഥാപിതമായ ഐതാപെ രൂപതയുടെ ആറാമത്തെ ബിഷപ്പായിട്ടാണ് അദ്ദേഹം നിയമിതനായത്. ഹെറാള്‍ഡ് ഓഫ് ഗുഡ് ന്യൂസ് കോണ്‍ഗ്രിഗേഷന്‍ അംഗമാണ് ഫാ. സിബി മാത്യു. വാനിമോ രൂപതയുടെ വികാരി ജനറലായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയിലെ പെരുവന്താനത്തിനടുത്തുള്ള മേലോരമില്‍ മാത്യു വര്‍ക്കി, അന്നക്കുട്ടി ദമ്പതികളുടെ മകനായി അദ്ദേഹം ജനിച്ചു. 1995 ഫെബ്രുവരി 1ന് വൈദിക പട്ടം സ്വീകരിച്ചു.
റാഞ്ചിയില്‍ വൈദ്യശാസ്ത്രം പൂര്‍ത്തിയാക്കിയ അദ്ദേഹം 1998 ല്‍ പാപ്പുവ ന്യു ഗ്വിനിയയിലെത്തി.വാനിമോ രൂപതയുടെ മൈനര്‍ സെമിനാരിയുടെ റെക്ടറായി അഞ്ച് വര്‍ഷം സേവനമനുഷ്ടിച്ചു. അഞ്ചു വര്‍ഷം രൂപതയുടെ വൊക്കേഷണല്‍ ഡയറക്ടറായി. 2015 ല്‍ രൂപതയ്ക്ക് കീഴിലുള്ള സെന്റ് ചാള്‍സ് ബോറോമിയോ മേജര്‍ സെമിനാരിയില്‍ പ്രൊഫസറായി നിയമിക്കപ്പെട്ടു. രൂപതയുടെ ധനകാര്യ സമിതി അംഗമായും ഇടവക വൈദികനായും കോണ്‍ഗ്രിഗേഷന്‍ പ്രൊവിന്‍ഷ്യല്‍ നേതൃനിരയിലും അദ്ദേഹം സേവനം അനുഷ്ടിട്ടുണ്ട്.
.