അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി അമേരിക്കന്‍ നേവല്‍ ഏജന്‍സി: 204 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുമെന്നും പ്രവചനം

അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി അമേരിക്കന്‍ നേവല്‍ ഏജന്‍സി: 204 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുമെന്നും പ്രവചനം

തിരുവനന്തപുരം: അറബിക്കടലില്‍ കേരളതീരത്തിന് സമാന്തരമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചെന്ന് അമേരിക്കന്‍ നേവല്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

അമേരിക്കന്‍ നേവല്‍ ഏജന്‍സിയായ ജെ.ടി.ഡബ്ല്യു.സി (ജോയിന്റ് ടൈഫൂണ്‍ വാണിംഗ് സെന്റര്‍) ആണ് ഇപ്പോള്‍ അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 204 കിലോമീറ്റര്‍ വേഗത്തില്‍ വരെ ചുഴലിക്കാറ്റാന്‍ വീശാന്‍ സാധ്യതയുണ്ടെന്നും ഏജന്‍സിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇതുവരെ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെയോടെ അതിതീവ്ര ന്യൂനമര്‍ദ്ദം ടൗട്ടെ' ചുഴലിക്കാറ്റായി മാറും എന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയുടെ പ്രവചനം.

അതേസമയം മെയ് 31-ന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. മെയ് 31-ന് നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആയിട്ടാവും കേരളത്തില്‍ കാലവര്‍ഷമഴ ആരംഭിക്കുകയെന്നാണ് പ്രവചനം. നിലവില്‍ അറബിക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റ് മണ്‍സൂണിന്റെ വരവിനെ സ്വാധീനിക്കുമോ എന്ന് വ്യക്തമല്ല.





ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.