ടെല്‍ അവീവ്: പാലസ്തീന്‍ തീവ്രവാദികള്‍ക്കെതിരേയുള്ള ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെതിരെയുള്ള ആക്രമണത്തില്‍നിന്നു പിന്മാറില്ലെന്നും നെതന്യാഹു പറഞ്ഞു. പലസ്തീനെതിരേ കനത്ത വ്യോമ ആക്രമണം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
അവര്‍ ഞങ്ങളുടെ തലസ്ഥാനം ആക്രമിച്ചു. ഞങ്ങളുടെ നഗരങ്ങളിലേക്കു റോക്കറ്റുകള്‍ വിട്ടു. അവര്‍ അതിനു വലിയ വില കൊടുക്കേണ്ടിവരും. ടെല്‍ അവീവില്‍ സൈനികവൃത്തങ്ങളുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
പോരാട്ടം ആറാം ദിവസത്തിലേക്കു കടന്നതോടെ ഇരുവിഭാഗവും ആക്രമണം ശക്തിപ്പെടുത്തുകയാണ്. ഇസ്രയേലിന്റെ കര, വ്യോമസേനകള്‍ ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും എന്നാല്‍ ഗാസയില്‍ കടന്നുള്ള ആക്രമണങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.