ന്യുഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. കോവിഡ് സാഹചര്യത്തിനും വാക്‌സീനേഷനും ഒപ്പം സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭ സാഹചര്യവും പ്രധാനമന്ത്രി വിലയിരുത്തും. കോവിഡ് വ്യാപനത്തില്‍ നേരിയ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയായി തുടരുകയാണ്. രണ്ടാം തരംഗത്തിന്റെ വെല്ലുവിളി ഏതാനും ആഴ്ചകള്‍ കൂടി തുടരുമെന്നാണ് വിലയിരുത്തല്‍.