ലക്‌നൗ: സെക്കന്‍ ഹാന്‍ഡ് കാറ് വാങ്ങുന്നതിനായി സ്വന്തം കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റ് ദമ്പതികള്‍. ഉത്തര്‍ പ്രദേശിലെ കണ്ണൗജ് ജില്ലയിലാണ് സംഭവം. നവജാത ശിശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമാണ് കണ്ണൗജ് ജില്ലയിലെ തിര്‍വ കോട്വാലി പോലീസ് സ്റ്റേഷനില്‍ മെയ് 13ന് മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറ് വാങ്ങുന്നതിന് ഗുര്‍സഹൈഗഞ്ച് ആസ്ഥാനമായുള്ള ഒരു ബിസിനസുകാരന് കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് കണ്ടത്തി. കോട്വാലി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശൈലേന്ദ്ര കുമാര്‍ മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.