ദുബായ് : യുഎഇ മുൻ പ്രവാസിയും മലപ്പുറം എടരിക്കോട് സ്വദേശിയുമായ അരിക്കൻ ചോല അബ്ദുൽ റഷീദ് ഹാജി (കുഞ്ഞിമോൻ - 54) നാട്ടിൽ നിര്യാതനായി. ഏറെ കാലം ദുബായ് സത്വവയിൽ യുഎഇ സ്വദേശിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
പരേതനായ യൂസഫ് ഹാജിയുടെ മകനാണ്. ഭാര്യ റസിയ.റുഷാ ഫിദാ, റിസ് വാൻ,റുഖ്സാൻ (മക്കൾ). സഫിയ, മൈമൂന, ജമീല, മുഹമ്മദ് അഷ്റഫ് ദുബായ് ( സഹോദരങ്ങൾ) റിയാസ് മോൻ (ജാമാതാവ്). പരേതന്റെ ജനാസ എടരിക്കോട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്തു.