ന്യൂഡല്‍ഹി: 2021 സീസണില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന നേട്ടവുമായി ഇന്ത്യക്കാരി താഷി യാങ്ഗോം. അരുണാചല്‍ സ്വദേശിയാണ് താഷി യാങ്ഗോം.
നിമാസിലെ നിരന്തര പരിശീലനമാണ് താഷിയെ കരുത്തയായ പര്‍വതാരോഹകയായി മാറ്റിയതെന്ന് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു പ്രതികരിച്ചു.
അരുണാചല്‍ പ്രദേശിലെ ദിരങ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മൗന്‍റൈനീറിങ് ആന്‍ഡ് അലൈഡ് സ്പോര്‍ട്സിലാണ് (നിമാസ്) താഷി പരിശീലനം പൂര്‍ത്തിയാക്കിയത്. കേന്ദ്ര യുവജനകാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ഈ സന്തോഷ വാര്‍ത്ത ട്വീറ്റ് ചെയ്തത്.
മേയ് 21നാണ് താഷി മികച്ച നേട്ടം കൈവരിച്ചത്. നിമാസില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി എവറസ്റ്റ് കീഴടക്കിയ ഒൻപതാമത്തെ പര്‍വതാരോഹകയാണ് താഷി യാങ്ഗോം.